News Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍

Axenews | ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍

by webdesk3 on | 26-11-2025 11:23:56 Last Updated by webdesk2

Share: Share on WhatsApp Visits: 38


ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍


ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടതായി കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. നാളെ വൈകിട്ട് അഞ്ച് മണി വരെ കസ്റ്റഡിയില്‍ തുടര്‍ന്ന ശേഷം പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പത്മകുമാറിനെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്ത് കോടതിപരിസരത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോടതി പുറത്ത് ബി.ജെ.പി., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

സ്വര്‍ണക്കൊള്ളയിലെ മുഖ്യ സൂത്രധാരന്‍ പത്മകുമാറാണെന്നും, സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തെടുക്കുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും എസ്ഐടി കോടതിയില്‍ വാദിച്ചു. പല തവണ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതും അദ്ദേഹത്തിന്റെ നിസ്സഹകരണ നിലപാട് വ്യക്തമാക്കുന്നുവെന്നും അന്വേഷണം സംഘം ചൂണ്ടിക്കാട്ടി. വിദേശത്തടക്കം നടത്തിയ യാത്രകളും അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പത്മകുമാറിനെ തിരുവനന്തപുരത്തേക്ക് മാറ്റും.


Share:

Search

Recent News
Popular News
Top Trending


Leave a Comment