News Kerala

രാഹുലിനെതിരെ പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിച്ചു; ഷാഫി പറമ്പില്‍

Axenews | രാഹുലിനെതിരെ പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിച്ചു; ഷാഫി പറമ്പില്‍

by webdesk3 on | 25-11-2025 11:50:38 Last Updated by webdesk3

Share: Share on WhatsApp Visits: 101


  രാഹുലിനെതിരെ പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിച്ചു; ഷാഫി പറമ്പില്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇനി പ്രതികരണങ്ങള്‍ നടത്തേണ്ടതില്ലെന്നും പാര്‍ട്ടി ആവശ്യമായ നടപടി ഇതിനകം സ്വീകരിച്ചുവെന്നും കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍ വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ വേണമെങ്കില്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചാകും തീരുമാനമെടുക്കുകെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ സിപിഐഎം സ്വീകരിച്ച നടപടിയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയോ? രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും പാര്‍ട്ടി ചെയ്തു, ഇനി കൂടുതല്‍ പ്രതികരിക്കാനില്ല. ഇനി എന്തെങ്കിലും ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരമാവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കി താഴെത്തട്ടില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതാണെന്നും പറഞ്ഞു. പ്രശ്‌നങ്ങള്‍ ഏറ്റവും കുറവുള്ളത് കോണ്‍ഗ്രസിലാണ്. തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസത്തോടെ സമീപിക്കുന്നത് യുഡിഎഫും കോണ്‍ഗ്രസുമാണ് എന്നും എംപി കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment