News Kerala

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം

Axenews | ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം

by webdesk2 on | 23-11-2025 07:01:29

Share: Share on WhatsApp Visits: 4


ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം

ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നീക്കം തുടങ്ങി. മൊഴിയെടുക്കുന്നതിനായി ജയറാമിന്റെ സൗകര്യപ്രദമായ ദിവസം മുന്‍കൂട്ടി അറിയിക്കണമെന്ന് എസ്ഐടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ജയറാമില്‍ നിന്നും അന്വേഷണ സംഘം പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. കേസില്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലാണ് ജയറാം പങ്കെടുത്തത്.


ആന്ധ്രപ്രദേശ് സ്വദേശിയായ ഒരു വ്യവസായിയും അയ്യപ്പഭക്തനുമാണ് ഈ കട്ടിളപ്പടിയുടെ നിര്‍മ്മാണച്ചെലവ് വഹിച്ചത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്കിടയിലായിരുന്നു കട്ടിളപ്പടിയുടെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി. ചെന്നൈയില്‍ വെച്ച് നടന്ന പൂജാ ചടങ്ങുകളില്‍ നടന്‍ ജയറാമും ഗായകന്‍ വീരമണിയും പങ്കെടുത്തിരുന്നു. ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരത്തെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിരുന്നു.
















Share:

Search

Recent News
Popular News
Top Trending


Leave a Comment