News India

തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു

Axenews | തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു

by webdesk2 on | 23-11-2025 06:31:40

Share: Share on WhatsApp Visits: 2


തേജസ് വിമാനപകടം: വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു

ദുബായി എയര്‍ ഷോക്കിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാലിന്റെ മൃതദേഹം രാജ്യത്ത് എത്തിച്ചു. മൃതദേഹം ഇന്ന് ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാങ്ഡയില്‍ എത്തിച്ചു കുടുംബത്തിനു കൈമാറും. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദുബൈയില്‍ നിന്നും കൊണ്ടുവന്നത്. 

ദുബായില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹത്തില്‍ ആദരം അര്‍പ്പിച്ചു. എമിറേറ്റ്‌സ് പ്രതിരോധ സേന ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. സമര്‍പ്പണബോധമുള്ള പൈലറ്റും സമഗ്രനായ പ്രൊഫഷണലുമായിരുന്നു നമാന്‍ഷ് എന്ന് ഇന്ത്യന്‍ വ്യോമസേന പ്രസ്താവനയില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും കര്‍ത്തവ്യബോധവും രാഷ്ട്രം നന്ദിയോടെ സ്മരിക്കുമെന്നും വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വ്യോമസേന അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ദുബായ് എയര്‍ ഷോയ്ക്കിടെയാണ് അപകടം സംഭവിച്ചത്. അഭ്യാസ പറക്കലിനിടെ അതിവേഗം താഴേക്ക് കൂപ്പു കുത്തിയ വിമാനം നിലത്ത് വീണു തീ ഗോളമായി മാറുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി.




Share:

Search

Recent News
Popular News
Top Trending


Leave a Comment