News Kerala

നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി

Axenews | നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി

by webdesk3 on | 22-11-2025 11:33:17 Last Updated by webdesk2

Share: Share on WhatsApp Visits: 47


നാമനിര്‍ദ്ദേശം സ്വീകരിക്കാത്തതില്‍ പ്രതിഷേധം: മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് യുവാവ് പൂട്ടി



മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം നന്നമ്പ്ര പഞ്ചായത്തോഫീസിന്റെ ഗേറ്റ് ഒരു യുവാവ് താഴിട്ട് പൂട്ടി. കൊടിഞ്ഞി സ്വദേശിയായ പ്രദീപാണ് ഗേറ്റ് പൂട്ടിയത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു പ്രദീപ് ശ്രമിച്ചത്. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ സാധ്യമല്ലെന്ന് അധികാരികള്‍ അറിയിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച് രാത്രി പ്രദീപ് പഞ്ചായത്തോഫീസിന്റെ പ്രവേശനഗേറ്റ് പൂട്ടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അധികൃതരും പൊലീസും എത്തി ഗേറ്റ് തുറന്ന് സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment