News Kerala

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

Axenews | തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

by webdesk2 on | 14-11-2025 07:15:17 Last Updated by webdesk2

Share: Share on WhatsApp Visits: 16


തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. വിജ്ഞാപനത്തോടൊപ്പം അതത് വരണാധികാരികള്‍ തിരഞ്ഞെടുപ്പിന്റെ പൊതു നോട്ടീസും പരസ്യപ്പെടുത്തും. ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതലാണ് പത്രിക സമര്‍പ്പണത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിരിക്കുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് നിശ്ചിത തുകയുടെ പകുതി മാത്രം കെട്ടിവച്ചാല്‍ മതിയാകും.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുളളില്‍ അനുവദിക്കൂ. കൂടാതെ, വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട പോളിങ് ഡിസംബര്‍ 9-നും രണ്ടാം ഘട്ട പോളിങ്ങ് ഡിസംബര്‍ 11-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബര്‍ 13-ന് നടക്കും.





Share:

Search

Recent News
Popular News
Top Trending


Leave a Comment