by webdesk3 on | 13-11-2025 11:24:52 Last Updated by webdesk3
ഡല്‍ഹി സ്ഫോടനക്കേസില്‍ പ്രധാന പ്രതിയായ ഡോ. ഉമര്‍ നബി പ്രവര്‍ത്തിച്ചിരുന്നത് ഉകാസ എന്ന ഹാന്‍ഡിലിന്റെ നിര്‍ദ്ദേശം അനുസരിച്ചാണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉകാസ എന്ന രഹസ്യനാമത്തില്‍ അറിയപ്പെട്ടിരുന്ന തുര്‍ക്കി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഈ ഹാന്ഡ്ലര്. അറബിയില്‍ ചിലന്തി എന്നര്‍ത്ഥം വരുന്ന ഉകാസ തുര്‍ക്കിയിലെ അങ്കാറയില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു.
വൈറ്റ് കോളര്‍ ഭീകരസംഘത്തെ ജയ്ഷ്-എ-മുഹമ്മദ് സംഘവുമായി ബന്ധിപ്പിച്ചത് ഉകാസ തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡോ. ഉമര്‍ നബി ഈ ഹാന്‍ഡ്ലറുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും, ഇയാളെ നേരില്‍ കാണാനായി തുര്‍ക്കിയിലേക്ക് യാത്ര ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ഉമര്‍ ഉകാസയുമായി പങ്കുവെച്ചിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഡിസംബര്‍ 6ന് ഡല്‍ഹിയിലെ ആറിടങ്ങളില്‍ ഒരേസമയം സ്ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊണാട്ട് പ്ലേസ്, മയൂര്‍ വിഹാര്‍, റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗ് തുടങ്ങിയ പ്രദേശങ്ങള്‍ ആക്രമണലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്