by webdesk3 on | 10-11-2025 11:42:30 Last Updated by webdesk3
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 9-ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11-നാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 14-ന് പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആകും. തെരഞ്ഞെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് മുതല്‍ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരും. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പിന്നീട് നടത്താനാണ് തീരുമാനം.
മൊത്തം 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 33,746 പോളിങ് സ്റ്റേഷനുകളും 1,37,922 ബാലറ്റ് യൂണിറ്റുകളും സജ്ജമാണ്. കൂടാതെ 50,691 കണ്ട്രോള് യൂണിറ്റുകളും തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ 1,249 റിട്ടേണിങ് ഓഫീസര്‍മാരെയും ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയും നിയോഗിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 70,000 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഇതോടെ ഏകദേശം 2.5 ലക്ഷം പേരാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി രംഗത്തുണ്ടാകുക.
തെരഞ്ഞെടുപ്പ് ഇപ്പേള്‍ നടക്കാത്ത മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും എന്ന് കമ്മീഷന് വ്യക്തമാക്കി.
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ശരണ്യയെ കണ്ടെത്താനിയില്ല; തിരച്ചില്‍ തുടരുന്നു
മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് വിവാദം: വ്യാജവാര്‍ത്തക്കെതിരെ ഡിജിപിക്ക് കോണ്‍ഗ്രസ് പരാതി
ബേപ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോ; എന്‍ഡിഎ ക്യാമ്പില്‍ ആവേശം
കുവൈത്തിലും ബഹ്റൈനിലും ഇറാന് ആക്രമണം ശക്തമാക്കി; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍നാശം
ലൈംഗികാതിക്രമക്കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യമില്ല
സ്ത്രീവിരുദ്ധ പരാമര്‍ശം: രമേശ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്കി മഹിളാമോര്‍ച്ച
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്