News Kerala

പിഎം ശ്രീ പദ്ധതി: ധാരണാപത്രം മരവിപ്പിക്കല്‍ തീരുമാനത്തെപ്പറ്റി അറിയില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

Axenews | പിഎം ശ്രീ പദ്ധതി: ധാരണാപത്രം മരവിപ്പിക്കല്‍ തീരുമാനത്തെപ്പറ്റി അറിയില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

by webdesk3 on | 29-10-2025 11:51:55

Share: Share on WhatsApp Visits: 11


പിഎം ശ്രീ പദ്ധതി: ധാരണാപത്രം മരവിപ്പിക്കല്‍ തീരുമാനത്തെപ്പറ്റി അറിയില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. വിവരങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഇല്ല, എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതിന്റെ സൂചനയായി കേന്ദ്രത്തിന് കത്ത് അയക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഈ കത്ത് അയക്കാമെന്ന സമവായം സിപിഐയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

പദ്ധതി നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിലുടനീളം സിപിഐ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ താല്‍ക്കാലിക പരിഹാരത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പിഎം ശ്രീ പദ്ധതിയെ കുറിച്ച് സിപിഎം മുന്നോട്ടുവെച്ച സമവായ നിര്‍ദ്ദേശം സിപിഐ അംഗീകരിച്ചതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം.


Share:

Search

Recent News
Popular News
Top Trending


Leave a Comment