News Kerala

പിഎം ശ്രീ: സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയക്കും

Axenews | പിഎം ശ്രീ: സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയക്കും

by webdesk2 on | 29-10-2025 11:23:06 Last Updated by webdesk2

Share: Share on WhatsApp Visits: 6


പിഎം ശ്രീ:  സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയക്കും

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന് വിവരം. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്.

പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ആ ഉപാധിക്കാണ് വഴങ്ങുന്നതായാണ് വിവരം. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. എല്ലാം പോസിറ്റീവാണെന്നായിരുന്നു കെ പ്രകാശ് ബാബു പ്രതികരിച്ചത്. 

സിപിഐ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ഒരുമണിക്ക് ചേരും. തലസ്ഥാനത്ത് ഇല്ലാത്ത അംഗങ്ങളോട് ഓണ്‍ലൈനിലൂടെ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ അവെയ്ലബിള്‍ സെക്രട്ടറിയേറ്റ് ചേരുകയാണ്. സര്‍ക്കാര്‍ തീരുമാനത്തില്‍ അനുകൂല നിലപാടാണ് അവെയ്ലബിള്‍ സെക്രട്ടറിയേറ്റിനുള്ളത്. കേന്ദ്രത്തിന് അയക്കുന്ന കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം സിപിഐഎമ്മിന് മുന്നില്‍ വെച്ചു. അല്ലെങ്കില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങളോട് പറയണമെന്നുള്ള നിലപാടില്‍കൂടിയാണ് സിപിഐ.





Share:

Search

Recent News
Popular News
Top Trending


Leave a Comment