by webdesk2 on | 30-10-2025 08:21:51 Last Updated by webdesk3
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്ക്. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലെ ബോര്‍ഡ് അംഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുക. തെളിവുകള്‍ ശക്തമാകുന്ന പക്ഷം ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഈ കാലയളവിലെ ബോര്‍ഡ് മിനിറ്റ്സ് രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യംചെയ്യലിലേക്ക് കടക്കുക. സ്വര്‍ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള നിര്‍ണായക നീക്കമാണിത്.
ശബരിമലയിലെ മുഖ്യപൂജാരിയാണ് താനെന്ന് ഇതര സംസ്ഥാനങ്ങളിലുള്ളവരെ വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണന് പോറ്റി തട്ടിപ്പുകള്‍ നടത്തിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്താണ്. പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, കസ്റ്റഡി കാലാവധി വീണ്ടും നീട്ടി നല്‍കണമെന്ന് അന്വേഷണ സംഘം റാന്നി കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
അതേസമയം, തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് മുരാരി ബാബുവിനെ ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തുവരികയാണ്. ഇരുപ്രതികളുടെയും ആസ്തി വിവരങ്ങളുടെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും സംഘം വ്യക്തത തേടും.
ബിജെപിയുടെ വികസിത കോര്പ്പറേഷന് സംഗം തൃശ്ശൂരില്‍ സംഘടിപ്പിച്ചു
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ റിമാന്‍ഡില്‍
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി: മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല
വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചു; പുതിയ വില 1,590.50 രൂപ
ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍
അമേരിക്കയോട് തഹാവൂര്‍ റാണയെ കുറിച്ച് വിവരങ്ങള്‍ തേടി ഇന്ത്യ
നാളെ ആശാവര്‍ക്കര്‍മാരുടെ സമരപ്രതിജ്ഞാ റാലി; വിഡി സതീശന് ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര മര്‍ദ്ദനത്തില്‍ പൊലീസ് നടപടിയെടുക്കുന്ന ലക്ഷണമില്ലെന്ന് ഷാഫി പറമ്പില്‍
സര്‍ക്കാര്‍ പട്ടയമേളയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
ക്ഷേമപെന്ഷന് നവംബര്‍ മുതല്‍ വിതരണം ആരംഭിക്കും; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാകുന്നവയെന്ന് കെ. എന്‍. ബാലഗോപാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്