News Kerala

പോക്സോ കേസ് അതിജീവിതയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായി

Axenews | പോക്സോ കേസ് അതിജീവിതയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായി

by webdesk2 on | 28-10-2025 04:17:40 Last Updated by webdesk2

Share: Share on WhatsApp Visits: 11


പോക്സോ കേസ് അതിജീവിതയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായി

കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായി. രണ്ട് തവണ ലൈംഗികാതിക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിലാണ് കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്. പഠനം തുടരുന്ന ഈ വിദ്യാര്‍ഥിനി ഇന്ന് രാവിലെ സ്ഥാപനത്തിലേക്ക് പോയശേഷം കാണാതാവുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതയല്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ തനിക്കൊപ്പം വിടണമെന്നായിരുന്നു അമ്മയുടെ ആവശ്യം. ഈ വിഷയത്തില്‍ കോടതി നടപടി കാത്തിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായിരിക്കുന്നത്. ചേവായൂര്‍ പോലീസ് പെണ്‍കുട്ടിക്കായി അന്വേഷണം ആരംഭിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment