News India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്

Axenews | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്

by webdesk3 on | 16-06-2025 12:16:52 Last Updated by webdesk2

Share: Share on WhatsApp Visits: 74


 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്



ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയുടെ തോത് നേരിതോതില്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ 7,264 ആക്ടീവ് കേസുകളായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍, മരണനിരക്കില്‍ വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

ഇതില്‍ ഏഴു മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 1,920 പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഇപ്പോഴും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ആക്ടീവ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഓരോ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 540, ഡല്‍ഹിയില്‍ 649, ഗുജറാത്തില്‍ 1,433 സജീവ കേസുകളാണ് നിലവില്‍ ഉള്ളത്.

LF.7, XFG, JN.1, NB.1.8.1 എന്നിങ്ങനെയുള്ള ഉയര്‍ന്നുവരുന്ന ഉപവകഭേദങ്ങളാണ് രാജ്യത്തെ കോവിഡ് കേസുകള്‍ക്ക് പിന്നിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവയുടെ വ്യാപനം നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ ശക്തമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment