by webdesk2 on | 03-03-2026 06:45:19 Last Updated by webdesk2
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന് (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. 1989-90 കാലഘട്ടത്തില്‍ വി.പി. സിംഗ് സര്‍ക്കാരില്‍ ഉപരിതല ഗതാഗത, വാര്‍ത്താവിനിമയ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാഖ് - കുവൈറ്റ് യുദ്ധകാലത്ത് കുവൈറ്റില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
വടകര ലോക്സഭാ മണ്ഡലത്തെ തുടര്‍ച്ചയായി ആറ് തവണ പ്രതിനിധീകരിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 1971-ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തിയ അദ്ദേഹം പിന്നീട് 1977, 1980, 1984, 1989, 1991 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. കേരളത്തില്‍ ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ വിജയിച്ച വ്യക്തി എന്ന അപൂര്‍വ്വ റെക്കോര്‍ഡിനും അദ്ദേഹം ഉടമയാണ്.
1936 സെപ്റ്റംബര്‍ 20-ന് കൊയിലാണ്ടിയില്‍ ജനിച്ച കെ.പി. ഉണ്ണികൃഷ്ണന്, മദ്രാസ് പ്രസിഡന്‍സി കോളേജിലെയും മദ്രാസ് ലോ കോളേജിലെയും പഠനകാലത്താണ് രാഷ്ട്രീയത്തില്‍ സജീവമായത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം 1960-ലാണ് കോണ്‍ഗ്രസില്‍ അംഗമായത്. തുടര്‍ന്ന് എ.ഐ.സി.സി അംഗമായും നാഷണല്‍ യൂണിയന് ഓഫ് സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
രാഷ്ട്രീയത്തിന് പുറമെ പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്ലിറ്റ്സ്, ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അഡ്വ. ഇ. കുഞ്ഞിക്കണ്ണന് നായരുടെയും മാളു അമ്മയുടെയും മകനാണ്. അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവരാണ് മക്കള്‍.
ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; ട്രംപിന്റെ വാദങ്ങളെ തള്ളി റഷ്യ
ഇറാന് സംഘര്‍ഷം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം: കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
ബെയ്റൂത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു
കേരളത്തിന് പുതിയ കാലം വരും: ആറ്റുകാല്‍ പൊങ്കാല വേദിയില്‍ വി ഡി സതീശന്റെ പ്രതികരണം
ഇറാന് അനുകൂല പ്രതിഷേധം: ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി
ഖമനയിയുടെ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല; രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി
ഭക്തിസാന്ദ്രം അനന്തപുരി; പൊങ്കാലയര്‍പ്പിക്കാന്‍ എത്തി ഭക്തലക്ഷങ്ങള്‍
കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന് അന്തരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്