by webdesk2 on | 03-03-2026 07:03:34 Last Updated by webdesk2
തിരുവന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന്. കുംഭമാസത്തിലെ പൗര്‍ണമിയും പൂരം നക്ഷത്രവും ഒത്തുചേരുന്ന ഈ പുണ്യദിനത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകളാണ് അനന്തപുരിയുടെ വീഥികളില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. രാവിലെ 9:45-ന് ക്ഷേത്ര തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2:15-ന് ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യം അര്‍പ്പിക്കുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നഗരത്തിന്റെ മുക്കിലും മൂലയിലും ഇഷ്ടികകള്‍ നിരത്തി ഭക്തര്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇത്തവണത്തെ പൊങ്കാലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പൊങ്കാല ദിനത്തില്‍ തന്നെ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു എന്നതാണ് അത്. ഗ്രഹണം കണക്കിലെടുത്ത് ഉച്ചയ്ക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ ക്ഷേത്രനട അടയ്ക്കുന്നതാണ്. അതിനാല്‍ തന്നെ മുന്‍ നിശ്ചയിച്ച സമയക്രമം കൃത്യമായി പാലിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സൗകര്യത്തിനായി കെ.എസ്.ആര്.ടി.സി അധിക സര്‍വീസുകളും റെയില്‍വേ പ്രത്യേക ട്രെയിനുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ അയ്യായിരത്തിലധികം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്കെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ശാരീരികമായ അസ്വസ്ഥതകളോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ തണലത്തേക്ക് മാറുകയും വൊലന്റിയര്മാരുടെയോ മെഡിക്കല്‍ സംഘത്തിന്റെയോ സഹായം തേടുകയും വേണം.
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ട് ഇല്ലെന്ന് മന്ത്രി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ടേം വ്യവസ്ഥയില്ല, തെരഞ്ഞെടുക്കുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരന്
വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍: സര്‍ക്കാരിനെതിരെ വി.ഡി. സതീശന് കടുത്ത വിമര്‍ശനം
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്