by webdesk2 on | 03-03-2026 10:36:28 Last Updated by webdesk3
ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിശബ്ദതയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ വധിച്ചത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇതില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സോണിയ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ വിദേശനയത്തിന്റെ വിശ്വാസ്യതയെ തന്നെ ഈ നിലപാട് ചോദ്യം ചെയ്യുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രത്തലവന് ചര്‍ച്ചകള്‍ക്കിടെ കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്ന കാര്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം ഞെട്ടിക്കുന്നതാണ്. യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ തുടക്കത്തില്‍ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പിന്നീട് ഇറാന് നടത്തിയ പ്രതികാര നടപടികളെ അപലപിക്കാന്‍ മാത്രമാണ് തയ്യാറായതെന്ന് അവര്‍ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഈ നിശബ്ദത ലോകക്രമത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും സോണിയ മുന്നറിയിപ്പ് നല്കി.
ഖമനയി വധിക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് പ്രധാനമന്ത്രി മോദി ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഗസ്സയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര് കൊല്ലപ്പെടുന്നതിനിടയിലും ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇറാന് മണ്ണില്‍ നടന്ന ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയമാണ് എന്നും രാജ്യത്തിന് ആഗോളതലത്തില്‍ വിശ്വാസ്യത നല്‍കിയിട്ടുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.
2001-ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇറാന് സന്ദര്‍ശിച്ചതും ഉഭയകക്ഷി ബന്ധം പുതുക്കിയതും ഇപ്പോഴത്തെ സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സോണിയ ഓര്‍മ്മിപ്പിച്ചു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യയുടെ ഈ അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്ന സമ്മര്‍ദ്ദം പ്രതിപക്ഷ ഭാഗത്തുനിന്ന് ശക്തമാകുകയാണ്.
വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് കാലടി സര്‍വകലാശാല; ഗവര്‍ണറുടെ പരിപാടിക്കുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കി
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍കട്ട് ഇല്ലെന്ന് മന്ത്രി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ടേം വ്യവസ്ഥയില്ല, തെരഞ്ഞെടുക്കുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്ന് കെ മുരളീധരന്
വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍
വയനാട് ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍: സര്‍ക്കാരിനെതിരെ വി.ഡി. സതീശന് കടുത്ത വിമര്‍ശനം
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്