by webdesk1 on | 07-09-2024 09:06:28
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച പോളിറ്റിക്കല്‍ ആക്ഷേപഹാസ്യ സിനിമകളിലൊന്നായ സന്ദേശം സിനിമയില്‍ ഉത്തമന് എന്ന ലോക്കല്‍ നേതാവ് കുമാരപിള്ള എന്ന പാര്‍ട്ടി താത്വിക ആചാര്യനോട് ചോദിക്കുന്ന ചോദ്യമുണ്ട്. `എന്തു കൊണ്ട് നമ്മള് തോറ്റു? അതിങ്ങു ലളിതമായ പറഞ്ഞാലെന്താ`... ഇപ്പോള്‍ കേരളത്തിലെ സിപിഎം ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്.
തലച്ചോറിന് ദഹിക്കാത്ത വിശദീകരണങ്ങളിലൊന്നും ഇന്ന് അണികള്‍ക്ക് തൃപ്തിയില്ല. ലളിതമായ ഉത്തരമാണ് ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്. ഒപ്പം ലളിതമായി തന്നെ ഉത്തരം പറയാന്‍ നേതൃത്വം നിര്‍ബന്ധമായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞതാണെന്ന് നേതാക്കള്‍ വിശദീകരിച്ചു. ഒപ്പം പണത്തോട് വല്ലാത്ത ആര്‍ത്തിയും കൂടി. നേതാക്കള്‍ക്ക് സംസാരിക്കാനുള്ള വിഷയരേഖയിലാണ് ഈ കുറ്റസമ്മതം.
ജനകീയ പ്രവര്‍ത്തനം നടത്തുന്നതിലും പുതിയ വിഭാഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിലും വീഴ്ചപറ്റിയെന്നും കുറ്റസമ്മതമുണ്ട്. വര്‍ഗ-ബഹുജനപ്രശ്നങ്ങളില് മാത്രമല്ല, നാട്ടിലെ സാധാരണക്കാരുടെ ജനനം, മരണം, വിവാഹം എന്നിവ അടക്കമുള്ളവയിലും ഇടപഴകിയാണ് പ്രവര്‍ത്തിക്കേണ്ടതെങ്കിലും അതിന് കഴിയാതെ പോയി. സ്ത്രീകളോട് ജനാധിപത്യപരമായി പെരുമാറുന്നതിലും വീഴ്ച പറ്റിയെന്നും രേഖയിലുണ്ട്.
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അന്തിമ പോളിങ് 80% കടക്കില്ല; കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്