by webdesk1 on | 06-09-2024 07:48:03
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു ഐജി ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് ലക്ഷ്മണയെ സസ്പെന്റ് ചെയ്തത്. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണു 360 ദിവസത്തെ സസ്പെന്ഷന് പിന്‍വലിച്ചു ലക്ഷ്മണയെ തിരിച്ചെടുത്തത്. ട്രെയ്നിങ് വിഭാഗം ഐജിയായാണു പുനര്‍നിയമനം.
കേസ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്നു സസ്പെന്ഷന് റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പരാതിക്കാരില്‍നിന്ന് മോന്സന് തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ഡിഐജി എസ്.സുരേന്ദ്രന്, ഐജി ലക്ഷ്മണ എന്നിവരെ ഉള്‍പ്പെടുത്തിയാണു കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിനു തെളിവില്ലെന്നാണു കോടതിയെ അറിയിച്ചത്.
മോന്‍സന്റെ ഇടപാടുകളില്‍ ലക്ഷ്മണ് നേരിട്ടു പങ്കാളിയായതോടെയാണു കേസില്‍ പ്രതിയായത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി മോന്സന് പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനുള്ള തടസം മാറ്റാനായി പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതി.
മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു 2021 നവംബറില്‍ ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തു. 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. സെപ്റ്റംബറില്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ് തെലങ്കാന സ്വദേശിയാണ്.
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടില്‍; നാഗര്‍കോവിലില്‍ റോഡ് ഷോ
നിതിൻ രാജിന്റെ മരണം മാപ്പർഹിക്കാത്ത കുറ്റം, കേരളം ആ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി
പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും
ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും
കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അന്തിമ പോളിങ് 80% കടക്കില്ല; കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്