by webdesk3 on | 18-02-2025 02:47:11 Last Updated by webdesk3
ഇന്ത്യയില്‍ വന്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല ഇന്ത്യയിലേക്ക് വരുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്!ല സിഇഒ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കസ്റ്റമര്‍ ഫേസിങ്, ബാക്ക് എന്‍ഡ് ജോലികള്‍ക്കായുള്ള 13 തസ്തികകളിലേക്ക് ടെസ്!ല റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചുത്. ടെസ്!ലയുടെ ലിങ്ക്ഡിന്‍ പേജിലാണ് ഇതുസംബന്ധിച്ച പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടെസ്‌ല അഡൈ്വസര്‍, ഇന്‍സൈഡ് സെയില്‍സ് അഡ്വൈസ!ര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്, കണ്‍സ്യൂമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍, ഓര്‍ഡര്‍ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, സര്‍വീസ് മാനേജര്‍, ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ്, സ്റ്റോര്‍ മാനേജര്‍, പാര്‍ട്ട്‌സ് അഡ്വൈസര്‍, ഡെലിവറി ഓപ്പറേഷന്‍ല് സ്‌പെഷ്യലിസ്റ്റ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്കാണ് ടെസ്!ല അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സ!ര്‍വീസ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ അഞ്ചോളം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കുമായും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തിയത്. ടെസ്‌ല ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണ്.എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ടെസ്‌ല നീട്ടിവെയ്ക്കുകയായിരുന്നു.