by webdesk2 on | 18-02-2025 01:53:57 Last Updated by webdesk3
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് മാറ്റി. പ്രത്യേക സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം ഹര്‍ജി പരിഗണിക്കുന്നത് 27ലേക്ക് മാറ്റിയത്. തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
അതെസമയം പാതിവില തട്ടിപ്പ് കേസില്‍ വലവിരിച്ച് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി പരിശോധന നടന്നു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ശാസ്ത്മംഗലത്തെ ഓഫീസിലും ഇഡി റെയ്ഡ് നടത്തി. കൂടാതെ ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും പരിശോധന നടന്നു.
പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന.