News International

കാനഡയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിഞ്ഞു; 18 പേര്‍ക്ക് പരുക്ക്

Axenews | കാനഡയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിഞ്ഞു; 18 പേര്‍ക്ക് പരുക്ക്

by webdesk2 on | 18-02-2025 08:25:06 Last Updated by webdesk3

Share: Share on WhatsApp Visits: 39


കാനഡയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിഞ്ഞു; 18 പേര്‍ക്ക് പരുക്ക്

ടൊറോന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ യാത്രാവിമാനം തലകീഴായി മറിഞ്ഞു. ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. 18 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. 

വിമാനത്തില്‍ നാല് കാബിന്‍ ക്രൂ അടക്കം 80 യാത്രക്കാരുണ്ടായിരുന്നു. അമേരിക്കയിലെ മിനസോട്ടയില്‍ നിന്ന് ടൊറന്റോയിലെത്തിയ ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം. മഞ്ഞുമൂടിയ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തലകീഴായി മറിയുകയായിരുന്നു. 

വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തുണ്ടായ അതിശക്തമായ കാറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നു. യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചതാണ് വലിയ അത്യാഹിതങ്ങള്‍ ഒഴിവാക്കിയത്. അപകടകാരണത്തെക്കുറിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



Share:

Search

Recent News
Popular News
Top Trending


Leave a Comment