by webdesk2 on | 17-02-2025 02:05:54
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ യമുന ശുചീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബിജെപി. കള കൊയ്ത്തു യന്ത്രങ്ങള്‍, ഡ്രെഡ്ജ് യൂട്ടിലിറ്റി യൂണിറ്റുകള്‍, ട്രാഷ് സ്‌കിമ്മറുകള്‍ എന്നിവ ഉപയോഗിച്ചാണ് നദി വൃത്തിയാക്കുന്നത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയും ദേശീയ തലസ്ഥാന ചീഫ് സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി.
യമുനയിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിന് വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിന്റെ പ്രസ്താവനയില്‍ പറഞ്ഞു 'തുടക്കത്തില്‍, യമുന നദിയിലെ മാലിന്യങ്ങള്‍, ചെളി എന്നിവ നീക്കം ചെയ്യും. നജഫ്ഗഢ് ഡ്രെയിന്‍, സപ്ലിമെന്ററി ഡ്രെയിന്‍, മറ്റ് എല്ലാ പ്രധാന ഡ്രെയിനുകള്‍ എന്നിവയിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരേസമയം ആരംഭിക്കും,' പ്രസ്താവനയില്‍ പറയുന്നു.
തുടക്കത്തില്‍, യമുന നദിയിലെ മാലിന്യങ്ങള്‍, ചെളി എന്നിവ നീക്കം ചെയ്യും. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് നദി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നദി പൂര്‍ണമായി ശുചിയാക്കാന്‍ മൂന്ന് വര്‍ഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ശുചീകരണ പുരോഗതി ആഴ്ചതോറും നിരീക്ഷിക്കും, നഗരത്തിലെ വ്യാവസായിക യൂണിറ്റുകള്‍ അഴുക്കുചാലുകളിലേക്ക് മലിനജലം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിക്ക് (ഡിപിസിസി) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യമുന നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.