News India

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

Axenews | ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

by webdesk2 on | 17-02-2025 06:13:13 Last Updated by webdesk3

Share: Share on WhatsApp Visits: 42


ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. പുലര്‍ച്ചെ 5.30നാണ്  ഭൂചലനമനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലഭാഗത്തും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. 

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ താമസസഥലങ്ങളില്‍ നിന്ന് തുറസായ സ്ഥലത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment