News Kerala

കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ചേര്‍ത്താണ് മന്ത്രിയുടെ കണക്ക്; വ്യവസായ വകുപ്പിനെ പരിഹസിച്ച് കെ സുധാകരന്‍

Axenews | കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ചേര്‍ത്താണ് മന്ത്രിയുടെ കണക്ക്; വ്യവസായ വകുപ്പിനെ പരിഹസിച്ച് കെ സുധാകരന്‍

by webdesk3 on | 16-02-2025 06:13:20 Last Updated by webdesk3

Share: Share on WhatsApp Visits: 80


കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ചേര്‍ത്താണ് മന്ത്രിയുടെ കണക്ക്; വ്യവസായ വകുപ്പിനെ പരിഹസിച്ച് കെ സുധാകരന്‍




സംസ്ഥാന വ്യവസായ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 

കേന്ദ്രസര്‍ക്കാര്‍ 2020ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്‌ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത് എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന്‍ പറഞ്ഞത്.  ഉദ്യം പദ്ധതിയില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വായ്പയും സബ്‌സിഡിയും സര്‍ക്കാര്‍ പദ്ധതികളുമൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ആളുകള്‍ വ്യാപകമായ തോതില്‍ രജിസ്‌ട്രേഷന്‍ നടത്തി. ഇതു നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.  

പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താന്‍ മന്ത്രി തയാറാണോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ എംഎസ്എംഇ സര്‍വെയില്‍ കേരളം ഒന്നാമതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 





Share:

Search

Recent News
Popular News
Top Trending


Leave a Comment