by webdesk2 on | 16-02-2025 08:53:04
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ആനയിടഞ്ഞുണ്ടായ ദുരന്തത്തില്‍ സ്‌ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേര്‍ത്ത് കേസെടുക്കാന്‍ പൊലീസ് നീക്കം.നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പുതിയ വകുപ്പ് കൂടി ചേര്‍ക്കുന്നതോടെ പ്രതികളുടെ എണ്ണം കൂടും.
അതെസമയം സംഭവത്തില്‍ സോഷ്യല്‍ ഫോറസ്റ്റ്ട്രിവിഭാഗവും കേസെടുത്തു. ഫോറസ്റ്റ് ഓഫീസര്‍ എന്‍ കെ ഇബ്രായി തയ്യാറാക്കിയ മഹസറില്‍ ആറു പേരെയാണ് പ്രതിയാക്കിയിട്ടുള്ളത് . ആഘോഷ കമ്മിറ്റി ഭാരവാഹികളും പീതാംബരന്‍ ഗോകുല്‍ എന്നീ ആനകളുടെ നാലു പാപ്പാന്മാരെയും പ്രതികള്‍ ആക്കിയാണ് കേസ് .