by webdesk3 on | 15-02-2025 03:34:20 Last Updated by webdesk3
അനന്തു കൃഷ്ണന്‍ നടത്തിയ പാതിവില തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന ആനന്ദ് കുമാറിന്റെ വാദങ്ങള്‍ പൊളിയുന്നു. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ് കുമാര്‍ എന്‍ജിഒ ഫെഡറേഷന്റെ ആജീവനാന്ത ചെയര്‍മാന്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ട്രസ്റ്റിന്റെ പൂര്‍ണ അധികാരി ആനന്ദ് കുമാറെന്ന് ട്രസ്റ്റ് ഡീഡ് രേഖയില്‍ വ്യക്തമാണ്. അഞ്ചാംഗ സ്ഥാപക അംഗങ്ങളില്‍ അനന്തു കൃഷ്ണനും ഉള്‍പ്പെടുന്നു.
ആനന്ദ് കുമാര്‍, അനന്തു കൃഷ്ണന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍, ബീന സെബാസ്റ്റ്യന്‍ എന്നിവരാണ് സ്ഥാപക അംഗങ്ങള്‍. തട്ടിപ്പില്‍ ആനന്ദ് കുമാറിന് കാര്യമായ പങ്കുണ്ടെന്ന് പോലീസ് നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് ആനന്ദ് കുമാര്‍ തള്ളിയിരുന്നു. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയില്‍ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍.
്അതേസമയം ക്രൈം ബ്രാഞ്ച് കേസില്‍ വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. അതത് ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളില്‍ നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. ഇതിനെ തുടര്‍ന്ന് ആണ് അന്വേഷണത്തിലേക്ക് കടക്കുന്നത്. കേസിലെ മുഖ്യപ്രതി അനന്തുവിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി കഴിഞ്ഞു. ്ര