by webdesk3 on | 15-02-2025 02:06:58 Last Updated by webdesk3
പ്രധാനമന്ത്രി നരേന്ദ്ര മോദിയുട അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തി ശശി തരൂര്‍ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെയാണ് അദ്ദേഹം പ്രകീര്‍ത്തിച്ച് സംസാരിച്ചത്. കൂടിക്കാഴ്ചയില്‍ വലിയ ആശങ്കകള്‍ പരിഹരിക്കപ്പെട്ടതായാണ് മനസിലാക്കുന്നതെന്നും എഫ് 35 വിമാനം ഇന്ത്യയ്ക്ക് കൈമാറാനുള്ള അമേരിക്കയുടെ തീരുമാനം വളരെ മൂല്യമുള്ളതുമെന്നാണ് തരൂര്‍ ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വ്യാപാര മേഖലയില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുും തരൂര്‍ പറയുന്നു. അനധികൃത കുടിയേറ്റ വിഷയത്തില്‍ മോദിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് ആക്രമണം കടുപ്പിച്ചിരുന്നു. എന്നാല്‍ നിയമം ലംഘിച്ചവരെ തന്നെയാണ് തിരിച്ചയച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശശി തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇതിനെ വിമര്‍ശിച്ച് വിഡി സതീശന്‍ പറഞ്ഞത്.