News Kerala

നിരവധി അസുഖങ്ങള്‍, തലയിലും മൂക്കിലും മുഖത്തും ചതവ്; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Axenews | നിരവധി അസുഖങ്ങള്‍, തലയിലും മൂക്കിലും മുഖത്തും ചതവ്; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

by webdesk2 on | 15-02-2025 11:12:58 Last Updated by webdesk3

Share: Share on WhatsApp Visits: 49


നിരവധി അസുഖങ്ങള്‍, തലയിലും മൂക്കിലും മുഖത്തും ചതവ്; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അസ്വാഭാവികമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. 

എന്നാല്‍  ഗുരുതരമായ നിരവധി അസുഖങ്ങളുള്ള ആളായിരുന്നു ഗോപനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍-വൃക്ക സംബന്ധമായ ഗുരുതര രോഗങ്ങളുണ്ടായിരുന്നു. ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കാലില്‍ അള്‍സറുമുണ്ട്. 

കഴിഞ്ഞ മാസം ഗോപന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് സമാധി കല്ലറ തുറന്ന് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്വഭാവികത ഒന്നും ഇല്ലെന്നു കണ്ടെത്തിയിരുന്നു. മരണകാരണം സംബന്ധിച്ച വ്യക്തതയ്ക്കാണു കൂടുതല്‍ പരിശോധന നടത്തിയത്. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.



Share:

Search

Recent News
Popular News
Top Trending


Leave a Comment