by webdesk3 on | 14-02-2025 04:23:20 Last Updated by webdesk3
തൃശ്ശൂര്‍ ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കവര്‍ച്ച. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പട്ടാപകലാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. 15 ലക്ഷം രൂപ കവര്‍ന്നതായാണ് വിവരം.
മുഖംമൂടി ധരിച്ചെത്തിയ ആളാണ് കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിന്റെ ചില്ല് തകര്‍ത്താണ് പണം അപഹരിച്ചത്. ക്യാഷ് കൗണ്ടറില്‍ നിന്ന് കയ്യില്‍ കിട്ടിയ അത്രയും പണം എടുത്ത് രക്ഷപ്പെടുകയായിരുന്നു.
തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്.