News Kerala

എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയെ സര്‍ക്കാര്‍ നിര്‍ദേശാനുസരണം കേരള പോലീസ് സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

Axenews | എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയെ സര്‍ക്കാര്‍ നിര്‍ദേശാനുസരണം കേരള പോലീസ് സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

by webdesk3 on | 14-02-2025 03:22:35 Last Updated by webdesk3

Share: Share on WhatsApp Visits: 51


എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയെ സര്‍ക്കാര്‍ നിര്‍ദേശാനുസരണം കേരള പോലീസ് സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല




കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോല്‍സവത്തിനിടെ കെ.എസ്.യു പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിച്ച എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയെ സര്‍ക്കാര്‍ നിര്‍ദേശാനുസരണം സംരക്ഷിക്കാനാണ് കേരളാ പോലീസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചു വിട്ട് അഴിഞ്ഞാടുകയാണ് എസ്.എഫ്‌ഐയുടെ കലാപകാരികള്‍ എന്നും അദ്ദേഹം പറഞ്ഞു. 

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തൃശൂര് ഡിഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശമം ഉന്നയിച്ചത്.

റാഗിങ്ങ് എന്ന പേരില്‍ കലാലയങ്ങളില്‍ ഇവര്‍ ക്രൂരതയുടെ മനുഷ്യത്വരഹിത മുഖം വെളിവാക്കുന്നു. വയനാട് വെറ്റിനറി കോളജ് മുതല്‍ കോട്ടയം നഴ്‌സിങ് കോളജ് വരെ അവരുടെ ക്രൂരതകള്‍ ചോരച്ചാലുകളായി വീണുകിടക്കുന്നു.

കെ.എസ്.യുവിന്റെ ചുണക്കുട്ടന്മാരെ തെരുവില്‍ കായികബലം കൊണ്ട് അടിച്ചൊതുക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. അവര്‍ക്കു സംരക്ഷണം നല്‍കാന്‍ സംസ്ഥാനത്തെ ഓരോ കോണ്‍ഗ്രസുകാരനും രംഗത്തിറങ്ങും എന്നും അദ്ദേഹം പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment