by webdesk2 on | 14-02-2025 01:48:47 Last Updated by webdesk3
കോട്ടയം: കോട്ടയത്തെ നേഴ്‌സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരവും മനുഷ്യമനസിനെ മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരമാവധി സ്വീകരിക്കാവുന്ന നടപടികള്‍ എടുക്കുമെന്നും മന്ത്രി.
അങ്ങേയറ്റം ക്രൂരമായിട്ടുള്ള സംഭവം. സസ്‌പെന്‍ഷനില്‍ തീരേണ്ട കാര്യമല്ല ഇത്. റാഗിങ്ങിന്റെ ആദ്യ സെക്കന്‍ഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണ്. നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്ന തരത്തില്‍ മാതൃകാപരമായ നടപടി ഉണ്ടാകും. തെറ്റ് തെറ്റ് തന്നെയാണ്.അതിനെ മറ്റൊരു വിധത്തിലും കാണില്ലെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്തെ ഹോസ്റ്റലില്‍ പരിശോധന നടത്തും. ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ട്, മോണിറ്ററിംഗ് നടത്തും. ഡിഎംഇ , എഡിഎംഇ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധനകള്‍ നടക്കും. പരാതി ലഭിച്ചില്ല എന്നുള്ളത് ഒരു കാരണമല്ല. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണ് ഇവ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. റാഗിംഗ് നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണ്ടേ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.