News Kerala

കോട്ടയം നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചിലവ് ചെയ്യാത്തതിന്

Axenews | കോട്ടയം നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചിലവ് ചെയ്യാത്തതിന്

by webdesk3 on | 14-02-2025 11:34:44 Last Updated by webdesk3

Share: Share on WhatsApp Visits: 42


കോട്ടയം നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചിലവ് ചെയ്യാത്തതിന്



കോട്ടയം നഴ്‌സിംഗ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചിലവ് ചെയ്യത്തതിനെന്ന് പുതിയ റിപ്പോര്‍ട്ട്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മദ്യം ഉള്‍പ്പടെ വാങ്ങാന്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് പോലീസി വിശദമായ അന്വേഷണം തന്നെയാണ് നടത്തുന്നത്. എന്നാല്‍ റാഗിങ്ങുമായി ബന്ധപ്പെട്ട പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുലേഖ എ.ടി പറയുന്നത്. മൂന്ന് മാസത്തിനിടെ പല തവണ ആന്റി റാഗിംങ് സ്‌കാസ് പരാതികള്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കെയര്‍ ടേക്കര്‍ ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

കട്ടിലില്‍ തുണി കൊണ്ട് ശക്തിയായി കാലുകള്‍ ബന്ധിച്ചതിനാല്‍ തന്നെ കുട്ടിയുടെ കാലുകള്‍ മുറിഞ്ഞ് ചോരയൊലിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഒന്നിലേറെ പേര്‍ ചേര്‍ന്ന് കോമ്പസ് കുത്തിയിറക്കി വൃത്തം വരയ്ക്കുകയും ചെയ്തു. വേദന കൊണ്ട് വിദ്യാര്‍ത്ഥി കരഞ്ഞപ്പോള്‍ ചില സീനിയേഴ്‌സ് വായിലേക്കും ചോരയൊലിക്കുന്ന ഭാഗങ്ങളിലേക്കും ബോഡി ലോഷന്‍ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.


Share:

Search

Recent News
Popular News
Top Trending


Leave a Comment