by webdesk3 on | 13-02-2025 06:16:42 Last Updated by webdesk3
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ പരുക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷമാണ് ഇപ്പോള്‍ എംഎല്‍എ ഡിസ്ചാര്‍ജായിരിക്കുന്നത്. ഡിസംബര്‍ 29 ന് നടന്ന പരിപാടിക്കിടെയായിരുന്നു എംഎല്‍എയ്ക്ക് വേദിയില്‍ നിന്നും താഴേക്ക് വീണ് പരിക്കറ്റത്.
ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ നൃത്ത പരിപാടി കാണുന്നതിനിടെയാണ് എംഎല്‍എ വേദിയില്‍ നിന്ന് താഴെയ്ക്കു വീണ് പരുക്കേറ്റത്. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടെ വിശ്രമം അനിവാര്യമാണ് എന്നാണ് ഉമ തോമസ് അറിയിച്ചത്. അതോടൊപ്പം കുറച്ച് ദിവസങ്ങള്‍ കൂടി സന്ദര്‍ശനങ്ങളില്‍ നിയന്ത്രണം ഉണ്ടാവണം എന്നുമാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും ഉമ തോമസ് പറഞ്ഞു.