by webdesk3 on | 13-02-2025 06:00:56 Last Updated by webdesk3
13 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അമ്മയേയും ഇവരുടെ ആണ്‍സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. കേസില്‍ ഒളിവില്‍ കഴിഞ്ഞ അമ്മയും ആണ്‍സുഹൃത്തുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ റാന്നി സ്വദേശി ജയ്‌മോനെ കര്‍ണ്ണാടകത്തില്‍ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസമായിരുന്നു അമ്മയ്ക്കും ആണ്‍സുഹൃത്തിനും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ നഗരത്തിലെ ലോഡ്ജില്‍ എത്തിക്കുകയും അമ്മയുടെ മുന്നില്‍വെച്ച് പ്രതി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗലാപുരത്ത് നിന്ന് പ്രതികളെ പിടികൂടിയത്. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയുടെ അറസ്റ്റ്. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പിന്തുടര്‍ന്നാണ് പ്രത്യേക പൊലീസ് സംഘം പ്രതികളിലേക്ക് എത്തിയത്.