News India

അമേരിക്കയുടെ രഹസ്യാനേഷണ മേധാവി തുളസി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി മോദി

Axenews | അമേരിക്കയുടെ രഹസ്യാനേഷണ മേധാവി തുളസി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി മോദി

by webdesk2 on | 13-02-2025 03:14:04 Last Updated by webdesk2

Share: Share on WhatsApp Visits: 51


അമേരിക്കയുടെ രഹസ്യാനേഷണ മേധാവി തുളസി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി മോദി

വാഷിങ്ടണ്‍:  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായി സെനറ്റിന്റെ സ്ഥിരീകരണം നേടിയതിന് ഹിന്ദു-അമേരിക്കയായ ഗബ്ബാര്‍ഡിനെ മോഡി അഭിനന്ദിച്ചു. 

തുള്‍സി ഗബ്ബാര്‍ഡുമായുള്ള കൂടിക്കാഴ്ചയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് , ഇന്ത്യ-യുഎസ് സൗഹൃദത്തെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്തതായും ട്രംപിന്റെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായതിന് അവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയതായും ഇരുവരും ഭീകരതയ്‌ക്കെതിരായ പോരാട്ടം, സൈബര്‍ സുരക്ഷ, ഉയര്‍ന്നുവരുന്ന ഭീഷണികള്‍ എന്നിവയില്‍ ഇന്റലിജന്‍സ് സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്സിലെ ഒരു പോസ്റ്റില്‍ അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചേര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ചയാണ് മോദി യുഎസ് തലസ്ഥാനത്ത് എത്തിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment