by webdesk2 on | 13-02-2025 01:55:49 Last Updated by webdesk2
വനം മന്ത്രി എകെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വനം മന്ത്രിക്ക് ഒന്നിനും നേരമില്ലെന്നും ഒന്നിനും കൊളളാത്ത ഈ മന്ത്രിയെ കാമ്പിനറ്റില്‍ നിന്നും പുറത്താകണമെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ന് മനുഷ്യന്‍ കാട്ടിലേക്കല്ല പോകുന്നത്. കാട്ടിലെ മൃഗങ്ങള്‍ നാട്ടിലേക്ക് വരികയാണ്. മന്‍പ് കാട്ടാനയായിരുന്നെങ്കില്‍ ഇന്ന് കടുവയും കരടിയും എല്ലാം നാട്ടിലേക്ക് വരുന്നു. വന്യമൃഗങ്ങളുടെ എണ്ണം പെരുകുകയാണ്. എന്നാല്‍ മന്ത്രിക്കാണെങ്കില്‍ ഇതിനൊന്നും നേരമില്ല. മന്ത്രി സ്ഥാനം നിലനിര്‍ത്താനും സ്വന്തം പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കുന്നതിനുമിടയില്‍ വന്യ മൃഗങ്ങളില്‍ നിന്ന് പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും രക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്, കെ. മുരളീധരന്‍ വ്യക്തമാക്കി. ഒന്നിനും കൊള്ളാത്ത ഈ മന്ത്രിയെ ക്യാബനറ്റില്‍ നിന്ന് പുറത്താക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
പഴയ തുരുമ്പുള്ള തോക്കും വച്ചുകൊണ്ടൊന്നും വന്യ മൃഗങ്ങളെ നേരിടാന്‍ കഴിയില്ലെന്നും ആധുനികമായ സങ്കേതങ്ങള്‍ ഇതിനായി കൊണ്ടുവരണമെന്നും മുരളീധരന്‍ പറഞ്ഞു. വയനാട്ടിലെ ഹര്‍ത്താല്‍ സൂചനമാത്രമെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ കേരളത്തില്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.