by webdesk3 on | 13-02-2025 12:25:49 Last Updated by webdesk3
ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി ജാമ്യം അനുവദിച്ച് പിണറായി സര്‍ക്കാര്‍. കേസിലെ പ്രതികളായ കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോള്‍ നല്‍കിയതായാണ് പുറത്തുവന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് വ്യക്തമാക്കിയത്.
എന്നാല്‍ കേസിലെ മുഖ്യപ്രതിയായ കൊടിസുനിക്ക് 60 ദിവസമാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. കെസി രാമചന്ദ്രന്‍ 1081 ദിവസം, ടികെ രജീഷ് 940 ദിവസം, ട്രൗസര്‍ മനോജ് 1068 ദിവസം, സിജിത്ത് (അണ്ണന്‍ സജിത്)1078 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, ഷിനോജ് 925 ദിവസം, റഫീഖ് 782 ദിവസം, കിര്‍മാണി മനോജ് 851 ദിവസം, കുഞ്ഞനന്തന്‍ : 327 ദിവസം എന്നിങ്ങനെയാണ് ലഭിച്ച പരോളുകളുടെ എണ്ണം.
മനോജ്, സിജിത്ത്, റഫീഖ്, മനോജ്, കെസി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, മുഹമ്മദ് ഷാഫി, ഷിനോജ്, രജീഷ്, സുനില്‍കുമാര്‍ (കൊടി സുനി) എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. പികെ കുഞ്ഞനന്ദന്‍ 2020 മാര്‍ച്ച് 30ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങുകയും 2020 ജൂണ്‍ 11ന് മരണപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയോട് ടിപി കേസ് പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. ടിപി കേസ് പ്രതികള്‍ക്ക് എത്ര ദിവസം പരോള്‍ നല്‍കി, എന്ത് ആവശ്യത്തിനാണ് നല്‍കിയത്, ആരുടെ നിര്‍ദേശ പ്രകാരമാണ് പരോള്‍ നല്‍കിയത് എന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം.