by webdesk3 on | 13-02-2025 12:00:18 Last Updated by webdesk3
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരന്‍ അമ്മാവന്‍ ഹരികുമാര്‍ തന്നെയെന്ന് വ്യക്തമാക്കി പോലീസ്. ഹരികുമാര്‍ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും കുഞ്ഞിന്റെ അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് കൂടി പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ അമ്മയ്ക്ക് പങ്കില്ലെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിയായ ഹരികുമാറിന് സഹോദരിയോട് തോന്നിയ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തല്‍. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
ജനുവരി 30നാണ് ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. അന്ന് തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.