by webdesk2 on | 13-02-2025 07:36:58 Last Updated by webdesk3
പാതിവില തട്ടിപ്പ് കേസിലെ രണ്ടാംപ്രതി സായിഗ്രാം ഗ്ലോബല്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു തിരുവനന്തപുരത്തു കോടതി പരിഗണിക്കും. അക്കൗണ്ടില്‍ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണു തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തമെന്നാണു ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പൊലീസ് ഇന്നു കോടതിയിലില്‍ റിപ്പോര്‍ട്ട് നല്‍കും.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്ക് പകുതി നിരക്കില്‍ ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തുവെന്ന കേസാണു പരിഗണിക്കുന്നത്. ഡോ. ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, കെ.പി.സുമ, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരാണു മറ്റു പ്രതികള്‍.
അതെസമയം പാതിവില തട്ടിപ്പില്‍ സംസ്ഥാനത്ത് 600 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്നു കൈമാറിയേക്കും. ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ പണം എങ്ങോട്ടാണു പോയതെന്ന അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി.