by webdesk3 on | 12-02-2025 03:28:20 Last Updated by webdesk3
മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തോടൊപ്പം ഭാര്യയും ചടങ്ങില്‍ പങ്കെടുത്തു. മഹാ കുംഭമേളയില്‍ മാഘപൗര്‍ണ്ണമി ദിനമായ ഇന്ന് പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍ ഭാര്യയോടൊപ്പം പുണ്യസ്‌നാനത്തില്‍ പങ്കാളിയായി എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പുണ്യസ്‌നാനം നടത്തുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി വിശ്വാസികളായ കോടിക്കണക്കിനാളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പുണ്യ സ്‌നാനം ചെയ്യുന്നതിനായി ഇവിടേക്ക് എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദൗപതി മുര്‍മു എന്നിവര്‍ തന്നെ കുംഭമേളയുടെ ഭാഗമായിരുന്നു.
മാഘപൂര്‍ണിമ ദിനത്തില്‍, ത്രിവേണി സംഗമത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് പുണ്യസ്‌നാനം ചെയ്തത്. മാഘ പൂര്‍ണിമ ദനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ദിവസം മാത്രം, 73.60 ലക്ഷം പേരാണ് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയത്.