by webdesk3 on | 12-02-2025 02:49:54 Last Updated by webdesk3
വയനാട്ടില്‍ വന്യജീവ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതില്‍ പ്രതിഷേധം അറിയിച്ച് ജില്ലയില്‍ നാള ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.
എല്ലാ ദിവസവും ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവന്‍ നഷ്ടമാകുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. എന്നിട്ട് പോലും ഈ വിഷയത്തെ ഗൗരവത്തില്‍ എടുക്കാനോ യാതൊരുവിധ നടപടിയും സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത് എന്നും യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവായ ബാലന്‍ ഇന്ന് രാവിലെയാണ് കാട്ടാനെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനുവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു മാനുവിനെ കാട്ടാന ആക്രമിച്ചത്. ഈ വര്‍ഷം മാത്രം വന്യജീവി ആക്രമണത്തില്‍ നാല് പേര്‍ക്കാണ് വയനാട്ടില്‍ ജീവന്‍ നഷ്ടമായത്.