by webdesk2 on | 12-02-2025 01:00:09
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വധഭീഷണി മുഴക്കിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ചേമ്പുര്‍ മേഖലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസിന് ഫോണ്‍ കോളിലൂടെ ഭീഷണി ലഭിച്ചത്. പ്രധാനമന്ത്രി വിദേശത്തേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുമ്പോള്‍ അദ്ദേഹത്തിന്റെ വിമാനം തീവ്രവാദികള്‍ ആക്രമിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി. വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് മറ്റ് ഏജന്‍സികളെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു,' പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ട്രാഫിക് പൊലീസ് ഹെല്പ് ലൈനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. രണ്ട് ഐഎസ്ഐ ഏജന്റുമാര്‍ ബോംബ് സ്‌ഫോടനം പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഭീഷണിയുടെ ഉള്ളടക്കം. കൂടാതെ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന് കാണ്ടിവലി സ്വദേശിയായ ശീതള്‍ ചവാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങള്‍ തയാറാക്കിവച്ചിട്ടുണ്ടെന്ന ഭീഷണിയുമായി ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു.
നിലവില്‍ പ്രധാനമന്ത്രി തന്റെ വിദേശ സന്ദര്‍ശനം തുടരുകയാണ്. അമേരിക്ക സന്ദര്‍ശനം കൂടി കഴിഞ്ഞ ശേഷമേ മോദി തിരിച്ചെത്തുകയുള്ളൂ.