by webdesk3 on | 12-02-2025 12:05:45 Last Updated by webdesk3
എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പി സി ചാക്കോ രാജിവെച്ചു. ഇന്നലെ വൈകുന്നേരം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
എകെ ശശീന്ദ്രനെ നീക്കി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് പിസി ചാക്കോയുടെ രാജി.
ദേശീയ അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷന്മാരുടെയും പിന്തുണ ഉണ്ടായിരുന്നെങ്കിലും പിസി ചാക്കോയ്ക്ക് ഇതിന് സാധിച്ചിരുന്നില്ല. ഇതോടെ പിസി ചാക്കോയും തോമസ് കെ തോമസും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു.