by webdesk2 on | 12-02-2025 07:15:34 Last Updated by webdesk3
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യപ്രതി അനന്തു കൃഷ്ണനെ ചോദ്യം ചെയ്യും. ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയേക്കുമെന്നാണ് സൂചന. അതുമല്ലെങ്കില്‍ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കും.
കള്ളപ്പണ ഇടപാടുകള്‍, തട്ടിപ്പിലൂടെ സ്വരൂപിച്ച പണത്തിന്റെ നിക്ഷേപങ്ങള്‍, ബിനാമി ഇടപാടുകള്‍ എന്നിവയിലാണ് അന്വേഷണം നടക്കുക. പൊലീസില്‍ പരാതി നല്‍കിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തും. തട്ടിപ്പിനിരയായവര്‍ക്കൊപ്പം ഗുണഭോക്താക്കളുടെ മൊഴിയും ശേഖരിക്കാനാണ് ഇഡിയുടെ തീരുമാനം.
അതേസമയം പകുതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം മുഖ്യപ്രതി അനന്തുകൃഷ്ണന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടുക്കൊണ്ടാണ് കോടതിയുടെ നടപടി.