by webdesk3 on | 11-02-2025 03:11:19 Last Updated by webdesk3
കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടാഴ്ച്ച മുന്‍പ് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് കുട്ടിക്ക് അപകടം പറ്റിയിരുന്നു.
ദമ്പതികളുടെ ആദ്യ കനഞ്ഞ് 2023 ല്‍ സമാനമായി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ട് മരണങ്ങളും നടന്നത് നിസാറിന്റെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു. നിസാറിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇബാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
രണ്ട് കുട്ടികളും മരിച്ചത് ഭാര്യ വീട്ടില്‍ വച്ച് തന്നെയാണെന്നും ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രിയാണ് രണ്ടാമത്തെ കുട്ടി മരിക്കുന്നത്.