News Kerala

പിണറായി സര്‍ക്കാര്‍ ദളിത് പിന്നോക്ക വിഭാഗങ്ങളെ ദ്രോഹിക്കുന്നു; രമേശ് ചെന്നിത്തല

Axenews | പിണറായി സര്‍ക്കാര്‍ ദളിത് പിന്നോക്ക വിഭാഗങ്ങളെ ദ്രോഹിക്കുന്നു; രമേശ് ചെന്നിത്തല

by webdesk3 on | 11-02-2025 02:28:34 Last Updated by webdesk3

Share: Share on WhatsApp Visits: 64


പിണറായി സര്‍ക്കാര്‍ ദളിത് പിന്നോക്ക വിഭാഗങ്ങളെ  ദ്രോഹിക്കുന്നു; രമേശ് ചെന്നിത്തല


പിണറായി സര്‍ക്കാരിന്റെ ദളിത് പിന്നോക്ക വിഭാഗങ്ങളെ പീഡിപ്പിക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ദളിത് പിന്നോക്ക ദ്രോഹങ്ങള്‍ക്കെതിരെ ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ ആദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

പിണറായി വിജയന്‍ സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച ബജറ്റില്‍ വന്ന ഏറ്റവും വലിയ ജനദ്രോഹങ്ങളില്‍ ഒന്നാണ് ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ഉന്നമനത്തിനായി ചെലവഴിക്കേണ്ട തുകയില്‍ വരുത്തിയ 500 കോടി രൂപയുടെ കുറവ്. കേരളത്തിന്റെ പിന്നോക്കാവസ്ഥ മാറുന്നതിന് ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കണ്ട ജനവിഭാഗമാണിത്. മുമ്പ് ഒരു സര്‍ക്കാരും ചെയ്യാത്ത ജനദ്രോഹ നടപടികളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു. 

സംവരണം അട്ടിമറിച്ചുകൊണ്ട് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്. വിദ്യാഭ്യാസ ആനുകൂല്യങ്ങളും ചികിത്സാ സഹായവും ലഭ്യമാകുന്നില്ല. ഭൂമി വാങ്ങാനും വീട് നിര്‍മ്മാണത്തിനുള്ള തുക ഈ ദരിദ്ര പിന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment