by webdesk3 on | 11-02-2025 02:10:51 Last Updated by webdesk3
പത്തനംതിട്ടയില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 വയസുകാരനടക്കം രണ്ടുപേര്‍ പോലീസ് പിടിയില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായി പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 കാരനും എറണാകുളം സ്വദേശിയായ 19 വയസുകാരനുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. കടയില്‍ പോയി വരുമ്പോഴാണ് അഞ്ചാക്ലാസുകാരിയെ ഇവര്‍ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. 16 കാരനായിരുന്നു പെണ്‍കുട്ടിയെ വാപൊത്തിപിടിച്ച് കൊണ്ടുപോയത്. കുട്ടിക്കൊപ്പം കൂട്ടികാരികളും ഉണ്ടായിരുന്നു. എന്നാല്‍ കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരന്‍ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടില്‍ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവത്തിന് ശേഷം 19 കാരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാല്‍, വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.