News Kerala

കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

Axenews | കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

by webdesk2 on | 11-02-2025 10:25:19

Share: Share on WhatsApp Visits: 44


കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സമിതി രൂപീകരിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

ജോളി മരിച്ചത് തൊഴില്‍ പീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തൊഴില്‍ പീഡനം ചൂണ്ടിക്കാട്ടി ജോളി പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് ജോളി കത്തയച്ചത്.

ഇന്നലെ ഉച്ചയോടെ ജോളി മരണപ്പെടുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരണപ്പെട്ടത്. സെറിബ്രല്‍ ഹെമിറേജ് ബാധിച്ചതിനെ തുടര്‍ന്നാണ് ജോളി ചികിത്സയില്‍ പ്രവേശിച്ചത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment