by webdesk2 on | 11-02-2025 07:05:37 Last Updated by webdesk3
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ എത്തി. പാരിസ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഫ്രാന്‍സ് സായുധസേന മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു സ്വീകരിച്ചു. എലിസി കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്നുസല്‍ക്കാരത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
പാരിസില്‍, ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്കൊപ്പം മോദി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഗവേഷണത്തിലെ ഒരു പ്രധാന നാഴികക്കല്ലായ മാര്‍സെയിലെ ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ (ഐടിഇആര്‍) പ്രോജക്ട് അദ്ദേഹം സന്ദര്‍ശിക്കും.
ബുധനാഴ്ച വരെ ഫ്രാന്‍സില്‍ തുടരുന്ന മോദി തുടര്‍ന്ന് യുഎസിലേക്ക് പോകും. ഫെബ്രുവരി 12,13 തീയതികളിലാണ് യുഎസ് സന്ദര്‍ശനം. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സാങ്കേതികവിദ്യ, പ്രതിരോധം, സാമ്പത്തിക വളര്‍ച്ച എന്നീ വിഷയങ്ങളോടൊപ്പം ലോകരാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്യും.