by webdesk2 on | 11-02-2025 06:17:21 Last Updated by webdesk3
വീണ്ടും തീരുവ വര്‍ധന ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാ സ്റ്റീല്‍ അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ചുമത്തുന്ന ഉത്തരവില്‍ ഒപ്പുവെച്ചു. നിലവിലുളള ലോഹ തീരുവകള്‍ക്കു പുറമെയാണ് 25% തീരുവ കൂടി ചുമത്തിയത്.
അമേരിക്കയെ വീണ്ടും സമ്പന്നമാക്കുന്നതിന്റെ തുടക്കമായി ഒഴിവാക്കലോ ഇളവുകളോ ഇല്ലാതെ താരിഫുകള്‍ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. യുഎസിലെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് താരിഫുകള്‍ ചുമത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വീണ്ടും യുഎസ്-കാനഡ ബന്ധം കൂടുതല്‍ മോശമാക്കുമെന്നതാണ് ട്രംപിന്റെ പുതിയ നയം. കാരണം നിലവില്‍ കാനഡയാണ് യുഎസിലേക്കു ഏറ്റവും കൂടുതല്‍ സ്റ്റീല്‍, അലുമിനിയം ഇറക്കുമതി നടത്തുന്നത്. യുഎസിലേക്കുള്ള മൊത്തം സ്റ്റീല്‍ ഇറക്കുമതിയുടെ 79 ശതമാനവും കാനഡയില്‍ നിന്നാണ്. കാനഡയ്ക്കു പുറമെ ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും യുഎസിലേക്ക് സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
അതേസമയം 51-ാമത്തെ സംസ്ഥാനമാകാന്‍ കാനഡയെ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ഈ തീരുമാനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡ അമേരിക്കയുടെ ഭാഗമായാല്‍ സ്റ്റീല്‍ അലുമിനിയം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയായിരിക്കും അങ്ങനെ വന്നാല്‍ താരിഫുകള്‍ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.